ഓട്ടക്കലം പോലുള്ള ഖജനാവിലെ ഓട്ടക്കാലണയിൽ 100 കോടി എടുത്ത് കൊടുത്ത് അർജൻ്റീന ഫുട്ബോൾ ടീമിനെ കൊണ്ടുവരുമെന്ന് മന്ത്രി.

ഓട്ടക്കലം പോലുള്ള ഖജനാവിലെ ഓട്ടക്കാലണയിൽ 100 കോടി എടുത്ത് കൊടുത്ത് അർജൻ്റീന ഫുട്ബോൾ ടീമിനെ കൊണ്ടുവരുമെന്ന് മന്ത്രി.
Sep 18, 2024 05:45 PM | By PointViews Editr


 

കൊച്ചി : സാമൂഹികക്ഷേമ പെൻഷൻ നേരേ ചൊവ്വേ കൊടുക്കാൻ കാശില്ല, ശമ്പളം കൊടുക്കാൻ കടമെടുപ്പ്, റേഷൻ കടക്കാർക്ക് കൊടുക്കാൻ റേഷൻ പണം പോലും ഇല്ലയെങ്കിലും അർജന്റീന ടീമിനെ കേരളത്തിലേക്ക് കൊണ്ടുവന്ന് അർമാദിക്കാനാണ് ഒരു മന്ത്രിക്ക് തിരക്ക്. നേട്ടമെന്നും ഉഗ്രനെന്നും പറയാൻ കുറേ നാണം കെട്ട മാധ്യമ പിമ്പുകളും. അർജന്റീന ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരാൻ 100 കോടി വേണ്ടി വരുമെന്നാണ് കായിക മന്ത്രി വി അബ്ദുറഹ്മാൻ ഇപ്പോൾ പറയുന്നത്. നവംബർ ആദ്യവാരത്തിൽ അർജന്റീന ടീം പ്രതിനിധികൾ കേരളത്തിൽ എത്തുമെന്നും ഗ്രൗണ്ട് പരിശോധിച്ച ശേഷമാകും ബാക്കി നടപടികളെന്നും അയാൾ പറഞ്ഞു. വയനാട് ദുരന്തത്തിൽ പെട്ടവർക്ക് നക്കാപ്പിച്ച ദുരിതാശ്വാസം പോലും നൽകാൻ ഇയാൾ മന്ത്രിയായിരിക്കുന്ന ഭരണത്തിന് സാധിച്ചിട്ടില്ല. മാത്രമല്ല കേന്ദ്രത്തെ പറ്റിക്കാൻ എസ്റ്റിമേറ്റ് എന്ന പേരിട്ട കള്ളക്കണക്കുമായി നാണം കെട്ട് നിൽപാണ് മന്ത്രി സഭ. ഒട്ടക്കലം പോലെയിരിക്കുന്ന ഖജനാവിൽ നിന്ന് 100 കോടി കൊടുത്ത് ഒരു ഫുട്ബോൾ ടീമിനെ ഇവിടെ കൊണ്ടു വന്നിട്ട് എന്ത് കാര്യം? സ്പോർട്സിൽ വൻ നേട്ടം ഉണ്ടാകുമെന്നോ? കേരളത്തിലെ ഒരോ പഞ്ചായത്തിലും കുറഞ്ഞത് 5 കളിക്കളങ്ങൾ

എങ്കിലും അറ്റകുറ്റപണി പോലും നടത്താതെ കിടപ്പുണ്ട്. ആർക്കും ഉപകാരപ്പെടാതെ. ഒരെണ്ണം നന്നാക്കിയെടുത്ത് പുതിയ തലമുറയ്ക്ക് പരിശീലനം നൽകാനുള്ള പദ്ധതി തയാറാക്കാൻ പോലും കഴിവില്ലാത്ത മന്ത്രിയും സർക്കാരും സിനിമാനടികൾക്ക് വേദിയിൽ വിലസാൻ വേണ്ടിയും അത് കണ്ട് യുവാക്കളെ വെള്ളം വിഴുങ്ങികൾ മാത്രമാക്കി മാറ്റാനും വേണ്ടി ഓട്ടയായ ഖജനാവിൽ കയ്യിട്ട് വരാൻ നോക്കുന്നത് ജനത്തോടുള്ള വെല്ലുവിളിയാണ്. വയനാട് ദുരന്തം നേരിടാൻ ജനം കൊടുത്ത പണത്തിൽ നിന്ന് 100 കോടി മാന്താനാണ് നീക്കമെങ്കിൽ അത് എതിർക്കപ്പെടേണ്ടതാണ്. കായിക മേഖലയെ വളർത്താനാണെങ്കിൽ ഓരോ സ്കൂളിലെയും കായിക താരങ്ങൾക്ക് പോഷകാഹാരവും നല്ല പരിശീലനവും നൽകിയാൽ മതിയെന്ന് ആരേലും ഈ മന്ത്രിയോട് പറഞ്ഞു കൊടുക്കണം.

ഒടുവിൽ കിട്ടുന്ന വിവരം നോക്കാം - :

നേരത്തെ അർജന്റീന ടീമിനെ കൊണ്ടുവരാൻ ശ്രമം നടത്തിയിരുന്നുവെന്നും ഭാരിച്ച ചെലവ് മൂലം

പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നുവെന്നും മന്ത്രി തന്നെ പറയുന്നു. അർജന്റീന ഫുട്ബോൾ ഫെഡറേഷൻ കേരളത്തിൽ അക്കാദമി തുടങ്ങാൻ സന്നദ്ധത അറിയിച്ചുവെന്നതാണ് മന്ത്രി പറയുന്ന ന്യായീകരണം. അർജൻ്റീന അക്കാദമി തുടങ്ങാൻ ആലോചിക്കുന്നത് കൊച്ചിയിലാണെന്നും മലപ്പുറത്ത് തുടങ്ങാം എന്ന് ആലോചന ഉണ്ടായിരുന്നാകിലും അസൗകര്യം മൂലം അത് ഉപേക്ഷിക്കുകയായിരുന്നുവെന്നും മന്ത്രി പറയുന്നു.

നേരത്തെ, അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എ എഫ് എ) പ്രതിനിധികളുമായി മന്ത്രി വി അബ്ദുറഹ്മാൻ കൂടിക്കാഴ്ച‌ നടത്തിയിരുന്നുഎ എഫ് എയുടെ ക്ഷണ പ്രകാരം സ്പെയ്നിലെ മാഡ്രിഡിലായിരുന്നു കൂടിക്കാഴ്ച‌.

The minister said that he would take 100 crores from the treasury like Ottakalam and bring the Argentine football team.

Related Stories
പിപക്ഷ വിജയഗാഥ ടൈറ്റാനിക്കായ ടൈറ്റാനിയത്തിൽ തുടങ്ങി.

Sep 18, 2024 02:11 PM

പിപക്ഷ വിജയഗാഥ ടൈറ്റാനിക്കായ ടൈറ്റാനിയത്തിൽ തുടങ്ങി.

പി പക്ഷ വിജയഗാഥ, ടൈറ്റാനിക്കായ,ടൈറ്റാനിയത്തിൽ...

Read More >>
ശശി ലൈവല്ലാത്ത കാലം.  മാനിഫെസ്‌റ്റോ മായുമ്പോൾ - 2

Sep 14, 2024 06:32 AM

ശശി ലൈവല്ലാത്ത കാലം. മാനിഫെസ്‌റ്റോ മായുമ്പോൾ - 2

ശശി ലൈവല്ലാത്ത കാലം., മാനിഫെസ്‌റ്റോ മായുമ്പോൾ -...

Read More >>
മാനിഫെസ്റ്റോ  മായുമ്പോൾ

Sep 11, 2024 09:53 PM

മാനിഫെസ്റ്റോ മായുമ്പോൾ

മാനിഫെസ്റ്റോ മായുമ്പോൾ,എംഎൽഎ നടത്തിയത് ഒരു വൻ വിപ്ലവമായിരുന്നു, : ഒരു മരം മുറിച്ചതിൻ്റെ പേരിൽ ചുവന്ന കുടയും പിടിച്ച് സമരം, ഇത് പറയു ന്നതു...

Read More >>
സിമിയുടെ ആർത്തിയും  ചാനൽ കുഞ്ഞിൻ്റെ പരവേശവും.

Sep 4, 2024 11:22 AM

സിമിയുടെ ആർത്തിയും ചാനൽ കുഞ്ഞിൻ്റെ പരവേശവും.

ഓപ്പറേഷൻ സിമി ബെൽ പാളി, സിമിയുടെ ആർത്തിയും,ചാനൽ കുഞ്ഞിൻ്റെ...

Read More >>
സിപിഎം ൽ നടക്കുന്നത് അധികാരക്കളി. ഒരു ഭാഗത്ത് റിയാസും സംഘവും മറുവശത്ത് പി.ശശിയും ജയരാജനും.

Sep 2, 2024 02:48 PM

സിപിഎം ൽ നടക്കുന്നത് അധികാരക്കളി. ഒരു ഭാഗത്ത് റിയാസും സംഘവും മറുവശത്ത് പി.ശശിയും ജയരാജനും.

അൻവർ പോരാടുന്ന എന്തിന് വേണ്ടി? ,സിപിഎം ൽ നടക്കുന്നത് അധികാരക്കളി.,...

Read More >>
തിമിംഗലങ്ങൾ പുറത്തു വരുമ്പോൾ.....

Sep 1, 2024 08:08 PM

തിമിംഗലങ്ങൾ പുറത്തു വരുമ്പോൾ.....

ഏഴ് ചോദ്യങ്ങൾ,അവയുടെ ഉത്തരം,ഹേമകമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന ആരോപണങ്ങൾ,എത്ര കാലമായിട്ട് അക്കാര്യം...

Read More >>
Top Stories